Kattampallee's


Read More …




നിലവിലുള്ള രാഷ്ട്രപതിക്ക് ഒരു കാലാവധി കൂടി അനുവദിക്കണമെന്ന് ആരും പറയാതിരിക്കുന്നത് 2012-ല്‍ മാത്രമാണ്. പിന്തുണയില്ലെന്നത് ഇപ്പോഴത്തെ പ്രഥമ പൗരയ്‌ക്കെതിരെയുള്ള കുറ്റം ചുമത്തല്‍ തന്നെയാണ്. അവര്‍ക്ക് രണ്ടാമതൊരു കാലാവധി കിട്ടുന്നില്ലെന്നത് മാത്രമല്ല, അവരെ എങ്ങനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തുവെന്ന് ചിലരെല്ലാം അത്ഭുതപ്പെടുന്നു.


ഗൃഹാതുരത്വം ഭൂതകാലത്തിന്റെ മാത്രം കാര്യമല്ല, വര്‍ത്തമാന കാലം നന്നേ മോശമാണെന്ന് തുറന്നു സമ്മതിക്കുക കൂടിയാണത്. രാഷ്ട്രപതിഭവനില്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ കാലത്തെപ്പറ്റി ഇത്രയേറെപ്പേര്‍ ഗൃഹാതുരരാകുന്നത് അതുകൊണ്ടാണോ? നിലവിലുള്ള രാഷ്ട്രപതിക്ക് ഒരു കാലാവധി കൂടി അനുവദിക്കണമെന്ന് ആരും പറയാതിരിക്കുന്നത് 2012-ല്‍ മാത്രമാണ്. (രാജീവ് ഗാന്ധിയുടെ അപ്രീതിക്കിരയായ ജ്ഞാനി സെയില്‍ സിങ്ങിന്റെ കാലത്തുപോലും അദ്ദേഹത്തിന്റ കാലാവധി നീട്ടണമെന്ന് ആവശ്യമുയര്‍ന്നു)

പിന്തുണയില്ലെന്നത് ഇപ്പോഴത്തെ പ്രഥമ പൗരയ്‌ക്കെതിരെയുള്ള കുറ്റംചുമത്തല്‍ തന്നെയാണ്. അവര്‍ക്ക് രണ്ടാമതൊരു കാലാവധി കിട്ടുന്നില്ലെന്നത് മാത്രമല്ല, അവരെ എങ്ങനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തുവെന്ന് ചിലരെല്ലാം അത്ഭുതപ്പെടുന്നു. അത്ഭുതപ്പെടുന്നവരില്‍ കോണ്‍ഗ്രസ്സുകാരുമുണ്ട്. 2007-ല്‍ ഒന്നാം യു.പി.എ. സര്‍ക്കാര്‍ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് അധികാരമുറപ്പിച്ചത്. സി.പി.എമ്മായിരുന്നു ഇടതുപക്ഷത്തെ പ്രധാനികള്‍. ഇടയ്ക്കിടെ സി.പി.ഐ.യും തങ്ങളുടെ സാന്നിധ്യം പ്രകടമാക്കി. അങ്ങനെയൊരവസരത്തിലാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ട ഘട്ടം വന്നത്. 
പ്രതിസന്ധി മറികടക്കാന്‍ സി.പി.ഐ.യിലെ ഡി.രാജ ചോദിച്ചു:- ''എന്തുകൊണ്ട് ഒരു വനിത ആയിക്കൂടാ?'' മഹാരാഷ്ട്രക്കാരനായ സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ പ്രതിഭാ പാട്ടീലിന്റെ പേര് നിര്‍ദേശിച്ചു, അവരന്ന് രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു.
അക്കാലത്ത് പ്രതിഭാ പാട്ടീലിനെക്കുറിച്ച് അതിലേറെ ആര്‍ക്കെങ്കിലും അറിയാമായിരുന്നോ? ഒറ്റക്കാര്യം മാത്രം ഓര്‍മ വരുന്നു, ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ട് രാജസ്ഥാനിലെ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന് അനുമതി നല്‍കാതെ അവര്‍ മാറ്റിവെച്ചു. അവരുടെ ഭര്‍ത്താവിന്റെ പേരിലെ ശെഖാവത്ത്, ബി.ജെ.പി. പിന്തുണച്ച ഭൈരോ സിങ് ശെഖാവത്തിന്റെ പേരുമായി ആശയക്കുഴപ്പത്തിനുമിടയാക്കി. മഹാരാഷ്ട്രക്കാരിയെന്നത് ബി.ജെ.പി.ക്കും ശിവസേനയ്ക്കുമിടയില്‍ വിള്ളലിനും ഇത് കാരണമാക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള ആരെയും പിന്താങ്ങുമെന്നായി ശിവസേന.

പ്രതിഭാപാട്ടീലിനെ സ്ഥാനാര്‍ഥിയാക്കാന്‍ മതിയായ കാരണങ്ങളാണ് ഇവയൊക്കെ എന്നു തോന്നിച്ചു. വൈകാതെ വനിതയെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് യു.പി.എ.യും ഇടതുമുന്നണിയും സ്ത്രീകള്‍ക്കുവേണ്ടി തങ്ങളാലാവുന്നത് ചെയ്തു.
2011 മാര്‍ച്ച് മൂന്നിനാണ് പി.ജെ. തോമസിനെ മുഖ്യവിജിലന്‍സ് കമ്മീഷണറായി നിയമിച്ച തീരുമാനം സുപ്രീംകോടതി റദ്ദാക്കിയത്. സി.വി.സി. പദവിയുടെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കാനാണ് ഈ വിധിയെന്ന് ന്യായാധിപര്‍ പറഞ്ഞു. ഇത്തരം പദവികളിലേക്ക് നിയമനം നടത്തുമ്പോള്‍ സത്യസന്ധതയ്ക്കായിരിക്കണം പ്രാധാന്യം, ഒപ്പം നിയമിക്കപ്പെടുന്നവരുടെ വ്യക്തിപരമായ സത്യസന്ധതയ്ക്കും.
2007-ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ ഇടതുമുന്നണിയിലെയോ കോണ്‍ഗ്രസ്സിലെയോ ആരെങ്കിലും പദവിയുടെ സത്യസന്ധത കണക്കിലെടുത്തിരുന്നോ? സ്ഥാനാര്‍ഥിയെയും അവരുടെ കുടുംബാംഗങ്ങളെയും പറ്റിയുള്ള വിവാദങ്ങള്‍ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ?

2005-ല്‍ ജല്‍ഗാവ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതിഭാ പാട്ടീലിന്റെ സഹോദരന്‍ ജി.എന്‍. പാട്ടീല്‍, വിശ്രം പാട്ടീലിനോട് തോറ്റു. 2005 സപ്തംബര്‍ 21-ന് വിശ്രം പാട്ടീല്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ രാജു മാലി, രാജു സോനവാണെ എന്നിവര്‍ അറസ്റ്റിലായി. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എതിരാളിയായ ജി.എന്‍. പാട്ടീലിന് അതില്‍ പങ്കുണ്ടെന്നും പ്രൊഫ. വിശ്രം പാട്ടീലിന്റെ വിധവ രജനി പാട്ടീല്‍ കുറ്റപ്പെടുത്തി. കേസ് സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് 2007 ഫിബ്രവരിയില്‍ ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയസ്വാധീനമുള്ള ആളുകള്‍ കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. 2007 ഏപ്രിലില്‍ കേസിലെ പ്രതി രാജുമാലി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ജി.എന്‍. പാട്ടീലിനെതിരെ അനുബന്ധകുറ്റപത്രം സമര്‍പ്പിക്കാന്‍ 2007 ജൂണില്‍ സി.ബി.ഐ.ക്ക് അനുമതി ലഭിച്ചു. 

സഹോദരന്‍ ചെയ്ത കുറ്റകൃത്യത്തിന്റെ പേരില്‍ സഹോദരിയെ പഴിചാരാനാവില്ല. എന്നാല്‍, പ്രതിഭാപാട്ടീല്‍ തന്റെ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി രജനി പാട്ടീല്‍ ആരോപിച്ചുവെന്ന വസ്തുത ബാക്കി നില്‍ക്കുന്നു.
പ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവ് ദേവി സിങ് ശെഖാവത്തിനെതിരെ കൊലക്കുറ്റം ആരോപിക്കാനാവില്ല. പക്ഷേ, അദ്ദേഹത്തിന്റെ പേരില്‍ മറ്റൊരു കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. ദേവി സിങ് ശെഖാവത്തുമായി ബന്ധമുള്ള വിദ്യാഭാരതി ശിക്ഷണ്‍ പ്രസാരക് മണ്ഡലിന് കീഴിലെ ഒരു സ്‌കൂളില്‍ അധ്യാപകനായിരുന്നു കിസന്‍ ധാഗെ. പാവംപിടിച്ച ഈ മനുഷ്യന്‍ എങ്ങനെയോ മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായി, അദ്ദേഹത്തിന്റെ ശമ്പളം തടഞ്ഞുവെച്ചു. ധാഗെ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ശമ്പളക്കുടിശ്ശിക നല്‍കാന്‍ മാനേജ്‌മെന്റിനോട് കോടതി ഉത്തരവിട്ടു. എന്നാലത് പാലിക്കപ്പെട്ടില്ല. കുടുംബം പട്ടിണിയിലായതോടെ ധാഗെ 1998 നവംബര്‍ 15-ന് വിഷം കഴിച്ച് മരിച്ചു. തുടര്‍ച്ചയായ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്നാണ് ധാഗെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞത്. സഹായംതേടി അദ്ദേഹത്തിന്റെ വിധവ കോടതിയിലെത്തി. 2007-ല്‍ പ്രതിഭാ പാട്ടീല്‍ അപ്രതീക്ഷിതമായി യു.പി.എ.യുടെയും ഇടതുമുന്നണിയുടെയും രാഷ്ട്രപതി സ്ഥാനാര്‍ഥിയായി. അവരുടെ ഭര്‍ത്താവ് ദേവിസിങ് ശെഖാവത്ത് അപ്പോള്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാളായിരുന്നു. (അദ്ദേഹം പിന്നീട് കേസില്‍ നിന്ന് ഒഴിവായി, പക്ഷേ, 2007-ല്‍ കോണ്‍ഗ്രസ്സിനോ ഇടതുമുന്നണി ക്കോ ഇങ്ങനെ സംഭവിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയുകയി ല്ലല്ലോ)

ജല്‍ഗാവിലെ പ്രതിഭ മഹിളാ സഹകാരി ബാങ്ക് ലിമിറ്റഡിന്റെ ലൈസന്‍സ് 2003-ലാണ് റിസര്‍വ് ബാങ്ക് റദ്ദാക്കിയത്. പണം തിരിമറി നടത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. ഈ ബാങ്കിന്റെ സ്ഥാപകാധ്യക്ഷയാണ് പ്രതിഭാ പാട്ടീല്‍. കിട്ടാക്കടമായ 2.24 കോടി രൂപ അവരുടെ ബന്ധുക്കളുടെ പേരിലാണ്. ആദ്യ സംഭവമല്ല അത്. പ്രതിഭാ പാട്ടീലിന്റെ കുടുംബവുമായി ബന്ധമുള്ള സന്ത് മുക്തബായ് കോ-ഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറി 20 കോടിയോളം രൂപയുടെ കടത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് അടയ്‌ക്കേണ്ടി വന്നു.
പി.ജെ. തോമസിന്റെ നിയമനം റദ്ദാക്കാനായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ 2007-ല്‍ പാലിച്ചിരുന്നുവെങ്കില്‍ പ്രതിഭാ പാട്ടീല്‍ എന്നെങ്കിലും രാഷ്ട്രപതി ഭവനിലെത്തുമായിരുന്നോ?
പാട്ടീല്‍-ശെഖാവത്ത് ദമ്പതിമാര്‍ രാഷ്ട്രപതിഭവന്റെ പടിചവിട്ടിയ ശേഷവും കുഴപ്പങ്ങള്‍ തുടര്‍ന്നു. 2008-ല്‍ രാഷ്ട്രപതിയുടെ മെക്‌സിക്കോ സന്ദര്‍ശനവേളയില്‍ മകന്‍ രാജേന്ദ്ര സിങ് ശെഖാവത്തും കൂടെയുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം അപ്രത്യക്ഷനായി. മെക്‌സിക്കോ പ്രസിഡന്റ് ഫെലിപ് കാള്‍ഡ്രോണ്‍ രാഷ്ട്രപതിക്ക് നല്‍കിയ വിരുന്നില്‍ രാജേന്ദ്രസിങ്ങിനായി ഒരുക്കിയ കസേര ഒഴിഞ്ഞു കിടന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടത്. ബിസിനസ് കാര്യങ്ങള്‍ക്കായി അമേരിക്കയിലെ മിയാമിയിലേക്ക് പറന്നതായിരുന്നു രാജേന്ദ്ര സിങ്. മെക്‌സിക്കോയിലെ ആതിഥേയരെ ഇക്കാര്യം അറിയിക്കണമെന്ന കാര്യം പോലും അദ്ദേഹം മറന്നു. ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണത്. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള അലവന്‍സ് വാങ്ങാനും അദ്ദേഹം മറന്നോ ആവോ.

രാജേന്ദ്ര സിങ് ശെഖാവത്ത് കഴിഞ്ഞ ഫിബ്രവരിയില്‍ വീണ്ടും വാര്‍ത്ത സൃഷ്ടിച്ചു. മഹാരാഷ്ട്രയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ഒരു കോടി രൂപയുടെ നോട്ടുകെട്ടുകളുമായി രണ്ടു പേര്‍ അറസ്റ്റിലായി. അമരാവതിയിലെ കോണ്‍ഗ്രസ് പ്രചാരണത്തിനുള്ള പണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. രാജേന്ദ്ര ശെഖാവത്താണ് അവിടത്തെ കോണ്‍ഗ്രസ് എം.എല്‍.എ. 

പ്രശ്‌നം പരിശോധിക്കാന്‍ ജില്ലാകളക്ടര്‍ക്കും മുനിസിപ്പല്‍ കമ്മീഷണര്‍ക്കും തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കി. രാജേന്ദ്രസിങ് എല്ലാം തുറന്നു പറഞ്ഞു. 87 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി വിതരണം ചെയ്യാനുള്ളതാണ് പണം. ഓരോരുത്തര്‍ക്ക് ഓരോ ലക്ഷം വീതം. ബാക്കിയുള്ളത് നേരേ കോണ്‍ഗ്രസ്സിന്റെ ഫണ്ടിലേക്ക്.
ഒടുവില്‍ കേട്ടത് പുണെ കന്റോണ്‍മെന്റില്‍ 261000 ചതുരശ്ര അടി ഭൂമി പ്രതിഭ പാട്ടീല്‍ സ്വന്തമാക്കിയതിനെക്കുറിച്ചാണ്. സൈനികാവശ്യങ്ങള്‍ക്കുള്ള ഭൂമിയാണത്. നികുതിദായകരുടെ പണമുപയോഗിച്ച് നിര്‍മിച്ച മന്ദിരം രാഷ്ട്രപതിക്ക് വിരമിച്ചാല്‍ കഴിയാനുള്ള ബംഗ്ലാവാക്കി. റിട്ട.കേണല്‍ സുരേഷ് പാട്ടീല്‍ വിവരാവകാശനിയമപ്രകാരം അപേക്ഷിച്ചപ്പോള്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പുറത്തായത്. അദ്ദേഹത്തിന്റെ പ്രതികരണം എല്ലാം പറയുന്നു-''ഡോ.രാജേന്ദ്ര പ്രസാദ് സ്വന്തം ഭൂമി ആചാര്യ വിനോബ ഭാവെക്ക് സംഭാവന ചെയ്യുകയായിരുന്നു. ഇവിടെയിപ്പോള്‍ പ്രതിഭാപാട്ടീല്‍ സ്വന്തം സൈനികരുടെ ഭൂമി കവരുകയാണ്''
ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഇനിയൊരിക്കല്‍ക്കൂടി രാഷ്ട്രപതിയാകാന്‍ സന്നദ്ധനാകുമോയെന്ന് അറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്തെക്കുറിച്ച് ഗൃഹാതുരരാകാത്തവര്‍ ആരെങ്കിലുമുണ്ടാവുമോ?
2012ലെങ്കിലും കോണ്‍ഗ്രസ്സും ഇടതുമുന്നണിയും രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ കുറച്ച് ശുഷ്‌കാന്തി കാണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ? രാഷ്ട്രപതി പദത്തിന്റെ അന്തസ്സിനെ മാനിക്കാന്‍ അവര്‍ തയ്യാറാകുമോ?

                                                                                                  (Adopted from other source)
Read More …



പുരുഷന്‍ തോണ്ടുകയോ അടുത്തിരിന്നു സംസാരിക്കുകയോ ചെയ്താല്‍പോലും അതിന്റെ പേരില്‍ ചാനലിലും പത്രത്തിലും ആവേശപൂര്‍വം അനുഭവകഥകളും പുരുഷന്മാരെമുഴുവന്‍ പ്രതികളാക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങളും പതിവ്കാഴ്ചകളായി മാറുകയാണ്.പുരുഷവര്‍ഗം മുഴുവന്‍ വേട്ടക്കാരും സ്ത്രീകള്‍ മുഴുവന്‍ അതിന്റെ ഇരകളും ആക്കപ്പെടുന്ന വിചിത്രമായ കാലമാണിത്. ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ഇത്തരം സംഭവങ്ങള്‍ അനുദിനമെന്നോണം പെരുകുന്നു.
പീഡനം ഒരു പത്തുപതിനഞ്ചുവര്‍ഷം മുമ്പുവരെ വലിയ കുഴപ്പം പിടിച്ചതല്ലാത്ത ഒരു പാവം വാക്കായിരുന്നു. രാവിലെ മുതല്‍ അന്തിവരെ ജോലി ചെയ്തു കഷ്ടപ്പെടുത്തി, ശമ്പളം കൊടുക്കാതെ കഷ്ടപ്പെടുത്തി, എന്നൊക്കെയുള്ള സാമാന്യ അര്‍ത്ഥത്തിലാണ് പീഡനം, കഷ്ടപ്പെടുത്തല്‍,എന്ന മട്ടിലൊക്കെ കേട്ടിരുന്നത്. പെട്ടന്നാണ് ഈ വാക്ക് വില്ലനായി മാറിയത്. കാമവെറി പൂണ്ട പുരുഷന്‍ പരസ്യമായും രഹസ്യമായും സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ നടത്തുന്ന പൈശാചികമായ പ്രവൃത്തി എന്ന രൂപത്തില്‍ പീഡനം വില്ലനായി മാറി.പീഡനങ്ങള്‍ അപ്പൂപ്പന്‍താടിയായി കാറ്റില്‍ പറക്കുകയും പീഡനമെന്ന് പറയാന്‍തക്ക എരിവും പുളിയുമില്ലാത്ത പല പ്രശ്‌നങ്ങളും ഈ പേരില്‍ അരങ്ങേറ്റം നടത്തുന്നുമുണ്ട്. ഒന്നു വിരട്ടി ഒതുക്കാവുന്ന പൂവാലന്മാരെ വലിയ പീഡനമ്മാവന്‍മാരാക്കിമാറ്റി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം പീഡനകഥകളില്‍ നായികമാരായവര്‍ പരമപരിശുദ്ധരും പുരുഷന്‍ പരമനീചനും പ്രതിയും ആക്കപ്പെടുന്നു. സ്ത്രീയുടെ മാത്രം പരാതിയില്‍ പുരുഷന്‍ അപമാനിതനാവുന്നു. അയാളുടെ കുടുംബത്തിന് തീര്‍ത്താല്‍തീരാത്ത മാനഹാനിയുണ്ടാവുന്നു. ശിക്ഷിക്കപ്പെടുന്നു. ചിലര്‍ ആത്മഹത്യ ചെയ്യുന്നു.
പ്രതികരണശേഷിയും ലേശം ചുണയുമുണ്ടെങ്കില്‍ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും എളുപ്പം പരിഹരിക്കാവുന്നതാണ്. തൊട്ടു,കണ്ണടിച്ചു,ആംഗ്യങ്ങള്‍ കാണിച്ചു എന്നൊക്കെ പറഞ്ഞ് പുരുഷനെ പ്രതിയാക്കി കടുത്ത ശിക്ഷവാങ്ങികൊടുത്ത് അല്ലെങ്കില്‍ അവരെ അപമാനിക്കുന്നത് പതിവാണ്. പുരുഷന് ഒരു ചപല നിമിഷത്തില്‍, ബുദ്ധിമോശംകൊണ്ട് സംഭവിച്ചതായിരിക്കാം അതിന്റെ പേരിലുണ്ടായ മാനഹാനി ഭയന്ന് അയാള്‍ ആത്മഹത്യ ചെയ്താല്‍ ഏതു നിയമം അനുസരിച്ച് സ്ത്രീയ്ക്ക് ശിക്ഷ കൊടുക്കാന്‍ പറ്റും?ട്രെയിനിലോ,ബസ്സിലോ,പ്ലെയിനിലോ തിങ്ങിനിറഞ്ഞ വീഥികളിലുമൊക്കെ ആളുകള്‍ ഒരുമിച്ചു യാത്രചെയ്യുമ്പോള്‍ ഒന്നു മുട്ടി,തുറിച്ചുനോക്കി,എന്നൊക്കെ പറഞ്ഞ് പീഡന ശ്രമമാക്കുന്ന സഹോദരിമാര്‍ ചെറിയ പ്രശ്‌നങ്ങളെ പെരുപ്പിച്ച് പെരുമ്പറ മുഴക്കി ആരവമുണ്ടാക്കാതെ, മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമായ പ്രവര്‍ത്തികള്‍ ചെയ്യാതെ സ്വയം പരിഹരിക്കാവന്നതാണെങ്കില്‍ അങ്ങനെ ചെയ്യുന്നതല്ലെ ഉത്തമം. അതിനുപകരം നിസ്സാര സംഭവങ്ങളുടെ പേരില്‍പോലും കേസ്, കോടതി, മാനഹാനി എന്നൊക്കെ പറഞ്ഞ് നടക്കേണ്ടതുണ്ടോ. പീഡിപ്പിക്കാന്‍ വന്നേ എന്നുപറഞ്ഞ് മുറവിളി കൂട്ടുന്നതിനു മുമ്പ് അതില്‍ പ്രതികളാകുന്നവരുടെ ഭാവിയും നോക്കണം. അവര്‍ക്ക് വിശദീകരണം നല്‍കാന്‍ പോലും അവസരമില്ല, സ്ത്രീ പറയുന്നതു മാത്രം കേട്ട് പുരുഷനെ ശിക്ഷിക്കുന്നു.
കേരളത്തിന് പുറത്ത് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെക്കാലമായി സ്വന്തമായി ഒരുതൊഴില്‍ സ്ഥാപനം നടത്തുന്ന ആളാണ് ഞാന്‍. രാത്രിയിലും പകലും ട്രെയിനിലും ബസ്സിലുമൊക്കെ പലതവണ തനിച്ച യാത്രചെയ്യാറുണ്ട്. എന്നാല്‍ ഇത്തരം തോണ്ടലോ സമീപനമോ കണ്ടാല്‍ അപ്പോള്‍തന്നെ പ്രതികരിക്കുന്ന സ്വഭാവക്കാരിയാണ് ഞാന്‍. ആദ്യം മര്യാദയ്ക്ക് കൈമാറ്റിവെയ്ക്കാനോ നീങ്ങിയിരിക്കാനോ സംസാരംനിറുത്താനോ പറയും പിന്നെ ചിലപ്പോള്‍ കടുപ്പിച്ചു പറയും. തീര്‍ന്നു. പിന്നെ ശല്യമുണ്ടായ അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴും എവിടെയും തനിച്ച് യാത്രചെയ്യാന്‍ എനിക്കൊരു ഭയവുമില്ല. ഏതു പീഡകര്‍വന്നാലും അവരെ മാന്യമായി കൈകാര്യംചെയ്യാമെന്ന് ആത്മവിശ്വാസവുമുണ്ട്. വേണമെങ്കില്‍ ഉറക്കെ ശാസിക്കാം അതാണ് രണ്ടാമത്തെ വഴി അതുമല്ലെങ്കില്‍ പിന്നെയും ശല്യം തുടര്‍ന്നാല്‍ ചെരുപ്പൂരി കരണത്ത് രണ്ട് പൂശാനും തയ്യാര്‍.പക്ഷേ അതൊന്നും എനിക്ക് വേണ്ടിവന്നിട്ടില്ല. കാരണം ആദ്യം തന്നെ തന്നെ നമ്മള്‍ ശക്തിയായി പ്രതികരിച്ചാല്‍ തൊണ്ണൂറു ശതമാനം പീഡകരും പിന്‍മാറുമെന്നാണ് എനിക്ക് തോന്നിയിട്ടിള്ളുത്.
പിന്നെ വളരെ ബോധപൂര്‍വം സ്ത്രീയെ വശപ്പെടുത്തുകയും ബലാത്ക്കാരേണ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചക്കുകയും ചെയ്യുന്ന ചിലരുണ്ടാവാം. അവര്‍ ഒരു തരം 'പെര്‍വര്‍ട്ടാ'യിരിക്കും.അല്ലെങ്കില്‍ മദ്യത്തിനോ അല്ലെങ്കില്‍ അത്തരം ലഹരികള്‍ക്കോ അടിമകളായിരിക്കും. ആ ലഹരിയുടെ ആവേശത്തിലായിരിക്കും അധികവും ഇത്തരത്തിലുള്ള കടുംകൈയ്യുകള്‍ ചെയ്യാന്‍ തയ്യാറാവുക. മറ്റൊരു കൂട്ടരുണ്ട് അവര്‍ കള്ളന്മാരെപോലെ വളരെ കെണിയൊരുക്കി കുഴിയില്‍ ചാടിക്കാവുന്നരായിരിക്കും. ഇങ്ങനെയൊക്കെ നിരപരാധികളെ കാമവെറിപൂണ്ടവര്‍ ആക്രമിക്കപ്പെടുന്നത് കഠിനമായി ശിക്ഷിക്കപ്പെടേണ്ടതുതന്നെ എന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാവില്ല.സൗമ്യവധം പോലുള്ള ചില സംഭവങ്ങളില്‍ പ്രതിയ്ക്ക് വധശിക്ഷ കൊടുത്താലും മതിയാവില്ല. സ്ത്രീകള്‍ ധൈര്യത്തോടെ ഇടപെട്ടാല്‍, നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ വലിയ പീഡനമാക്കി മാറ്റി ഒച്ചവെയ്ക്കുന്നതിനോട് മാത്രം എനിക്ക് യോജിക്കാനാവില്ല.
സിനിമയായിരുന്നു പീഡനങ്ങളുടെ ചരിത്രത്തിലെ ആദ്യ മേഖല. സിനിമയില്‍ അഭിനയിക്കാന്‍ എന്നു പറഞ്ഞ് ഇറങ്ങിതിരിക്കുന്നവര്‍ പലര്‍ക്കും വഴങ്ങി കൊടുക്കേണ്ടിവരികയും അതിലൂടെ ചെറിയ ചെറിയ വേഷങ്ങള്‍ ലഭിച്ച് ആ രംഗത്ത് എക്‌സട്രാ നടിയായും ചിലപ്പോള്‍ നായികയായും വരെ വളര്‍ന്നവര്‍ ഉണ്ട്. അത്തരം നുറുനൂറ് അനുഭവങ്ങള്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ഇവിടെയും പീഡനത്തിന്റെ മാനദണ്ഡം രണ്ടുതരത്തിലാണ്. പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി ചാന്‍സ് എന്ന മോഹവുമായി നടക്കുന്നവരെയാണ്, സിനിമാക്കാരും മൊതലാക്കിയിരുന്നത്. ഇതില്‍ കൊടുക്കുന്ന ആള്‍ക്കോ, വാങ്ങുന്ന ആള്‍ക്കോ യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. എന്നാല്‍ സിനിമ കോടാമ്പക്കത്തുനിന്ന് കേരളത്തിലേക്ക് എത്തിയതോടെ ഈ രീതിയ്ക്ക് മാറ്റംവന്നു. ഇപ്പോള്‍ സിനിമാക്കാരെപ്പറ്റി ഇങ്ങനെ അധികം കേള്‍ക്കുന്നില്ല. എന്നാലും അവസരങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യലും അതുമുതലാക്കാന്‍ ശ്രമിക്കുന്ന ചിലരും ഇപ്പോഴും ഈ രംഗത്തുണ്ടാവാം. എന്നാല്‍ പൊതുവേ അവയ്‌ക്കെല്ലാം നിയന്ത്രണവും മാന്യതയും വന്നതോടെയാണ് നല്ല വിദ്യാഭ്യസവും കുടുംബപശ്ചാത്തലുവുമുള്ളവര്‍ സിനിമയില്‍ എത്തുകയും മാന്യമായി തൊഴില്‍ ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടിള്ളുത്.
സിനിമയില്‍ അഭിനയിക്കാനും മറ്റും അവസരങ്ങള്‍ തേടിനടക്കുന്നവര്‍ അതിന്റെ ചതിക്കുഴികള്‍ കൂടി മനസ്സിലാക്കിയിട്ടാണ് ഈ രംഗത്തേക്കിറങ്ങുന്നത്. ചിലര്‍ അതില്‍ വീണാലും കാര്യമാക്കാതെ മുന്നോട്ടുപോകുന്നു കൂടുതല്‍ പണവും അവസരങ്ങളും ഉണ്ടാക്കുന്നു. തൊഴില്‍മേഖലയില്‍പോലും ഇതുപോലെ പലവിട്ടുവീഴ്ചകള്‍ക്കും തയ്യാറായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉണ്ടാക്കുന്നുവരുണ്ട് പ്രത്യേകിച്ചും വലിയ തൊഴില്‍മേഖലകളില്‍. ഇവരില്‍ ചിലര്‍ പ്രലോഭനങ്ങള്‍ക്ക് അടിമകളാകുന്നവരാണ്. ഇങ്ങനെ എന്തിന്റെ പേരിലാണെങ്കിലും അവസരങ്ങള്‍ മുതലാക്കി പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറായശേഷം, കുറേക്കാലം കഴിഞ്ഞ് ഇക്കാര്യം പുറത്തറിയുന്ന സ്ഥിതി വരുമ്പോള്‍ തന്നെ പീഡിപ്പിച്ചേയെന്നു പറഞ്ഞ് നിരപരാധി ചമയാറുണ്ട്. ചുമരിന്റെയും ഇരുളിന്റേയും മറവില്‍ സ്വയംബോധത്തോടെ സുഖം തേടിപ്പോയവര്‍ ഒടുവില്‍ പീഡനത്തിന്റെ പരമപരിശുദ്ധകളായ ഇരകളായി സ്വയം അവരോധിക്കുന്നു.ഇതിന്റെ പേരില്‍ പുരുഷനെമാത്രം ഏറ്റവും ക്രുരനായി പ്രതിസ്ഥാനത്തു നിറുത്തുന്നു, സ്ത്രീ ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധിയോടെ എല്ലാവരുടേയും സഹതാപം നേടുന്നു.
ഇതിനൊക്കെ ഇറങ്ങിതിരിക്കുന്ന സ്ത്രീകള്‍ അബലകളല്ല,തബലകളാണ്, ആര്‍ക്കുംമട്ടാം, താളം പിഴച്ചാല്‍ പീഡനമാവുമെന്നുമാത്രം.'നീ സ്വന്തം ആഗ്രഹത്താല്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ ഞങ്ങളെ അറിയിച്ചിട്ടാണോ പോയതെന്ന്' ചോദിക്കാന്‍ ആരും തയ്യാറാകാറില്ല. അതിനുപകരം പീഡനത്തിന്റെ പേരില്‍ മൈക്കുകള്‍ക്കും ക്യാമറകള്‍ക്കും മുന്നില്‍ ധീരധീരം പുരുഷനെ, പുരുഷവര്‍ഗത്തെ മുഴുവന്‍ ആക്ഷേിപിച്ച് രസിക്കുകയും സ്വയം പരിശുദ്ധയാകുകയും ചെയ്യുന്നു. കേരളത്തിലെ പല പീഡനകഥകളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇത്തരം ചില സത്യങ്ങള്‍ കാണാം. അവിടെ പെണ്‍കുട്ടി പല നാളുകളായി പലരോടൊപ്പം ഹോട്ടല്‍മുറികളിലും അതുപോലെയുളള കേന്ദ്രങ്ങളിലും താമസിക്കുന്നു. ബോംബെയിലോ, ഹൈദ്രാബാദിലോ, ബാംഗഌരോ ചെന്നൈയിലോ ഒക്കെ പലയിടത്ത് ഹോട്ടല്‍ മുറികളില്‍ പലകാലം മാറിമാറി താമസിച്ച് ബിസിനസ്സ് നടത്തുന്നു. പലയിടത്തും തന്റെ ഇരകളുമായി കൂട്ടുചേര്‍ന്ന് സഞ്ചരിക്കുന്നു. നല്‍കുന്ന സുഖത്തിന് ആവശ്യത്തിലേറെ പണം നേടുന്നു. അവരെ ഇത്തരംകേന്ദ്രങ്ങളില്‍ എത്തിച്ചുകൊടുക്കാന്‍ സ്വന്തക്കാര്‍തന്നെ ചിലപ്പോള്‍ സ്വന്തം സഹോദരനും പിതാവും കൂട്ടുകാരികളും വരെ സഹായികളാകുന്നു. എന്നാല്‍ ഇങ്ങനെ കുറെക്കാലം നടന്ന് ആവശ്യത്തിന് 'ബിസിനസ്സ്' നടത്തിയിട്ട് ഒരു സുപ്രഭാതത്തില്‍ പിടിക്കപ്പെടുമ്പോള്‍, അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ പരസ്യമാക്കമെടുമ്പോള്‍ പെണ്‍കുട്ടി പരിമ പരിശുദ്ധയായി നില്‍ക്കുകയും തന്നെ ഉപയോഗപ്പെടുത്തിയവരെയെല്ലം ചൂണ്ടിക്കാണിച്ച് കേസും പൊല്ലാപ്പുകളും ഉണ്ടാക്കുന്നു. ഇവിടെയു സ്ത്രീ പറയുന്നതുമാത്രമാണ് കണക്കിലെടുക്കുന്നത്. അവള്‍ ആ വഴി സഞ്ചരിച്ചതിനെപ്പറ്റിയോ ഇത്രയുംകാലം അങ്ങനെ ജീവിച്ചതിന്റെ ചരിത്രമോ ആരും പരിശോധിക്കുന്നില്ല. കണ്ണും വായും മൂടിക്കെട്ടി ബലാത്ക്കാരേണ അവളെ പിടിച്ചുകെട്ടിയില്ല ഈ ഹോട്ടല്‍മുറികളിലും പല ദേശങ്ങളിലും മാറിമാറിതാമസിപ്പിത്. അപ്പോഴെല്ലാം അവരുമായി സഹകരിക്കുകയും ആവശ്യത്തിന് ഉല്ലസിച്ച് പണംനേടുകയും ചെയ്തു.പലയിടത്തും ഒപ്പം താമസിച്ച്, പലയിടത്തും ഒപ്പം സഞ്ചരിച്ച് വില്‍പ്പനയ്ക്കായി സ്വയംമനസ്സാലെ വന്നിട്ടും ഉപഭോക്താക്കളെല്ലാം കുറ്റകാവാളികളാകുന്നു. സ്മാര്‍ത്ത വിചാരത്തിലേതു പോലെ അവള്‍ ഓരോ പേരു വിളിച്ചു പറയുകയാണ്. അവരെല്ലാം പ്രതികളാകുകയാണ്. ഒരു പീഡന സംഭവത്തില്‍ ഇങ്ങനെ 150 ലേറെപേരെയാണ് പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയത്. അത്രയുംപേരുമായി അത്രയുംകാലം കഴിഞ്ഞതിന്റെ ന്യായഅന്യായങ്ങളെപ്പറ്റി ആരും അന്വേഷിക്കുന്നില്ല. അവളുടെ വീട്ടുകാര്‍ക്ക് ഇതിലുള്ള പങ്കിനെപ്പറ്റി ആരും അന്വേഷിക്കുന്നില്ല. അവിടെ പെണ്‍കുട്ടി നിരപരാധിയും അവളുടെ ഇടപാടുകരെല്ലാം കൊടും കാമകിങ്കരന്‍മാരുമായി മാറുന്നു. അവരുടെ സ്വസ്തതയും മാനവും കുടുംബജീവിതംപോലും താറുമാറാകുന്നു.
പൃഷ്ട ഭാഗത്തിന്റെ വിഭജനം തെളിഞ്ഞുകാണാവുന്ന തരത്തിലുള്ള ജീന്‍സുകളും ശരീരത്തോട ഒട്ടികിടക്കുന്ന രീതിയിലുള്ള നേര്‍ത്ത വസ്ത്രങ്ങളും ബ്രേസിയര്‍പോലും അണിയാതെയും, അണിഞ്ഞാലും അണിയാത്തപോലെ തോന്നുന്നവിധത്തില്‍ തുള്ളിതുളിമ്പിച്ച് ത്രസിപ്പിച്ച് കൃത്രിമമായി മുഴുപ്പിച്ച് സ്ത്രീകള്‍ നടക്കുന്ന രീതികള്‍ മാറണം. അല്‍പ്പവസ്ത്രധാരണവും മൂടിമറക്കേണ്ട ശരീരഭാഗങ്ങള്‍ 'റ്റാറ്റു'പോലുള്ള ചിത്രപ്രദര്‍ശനം നടത്താനുള്ള ഗാലറിയാക്കി മാറ്റുന്നതും ഒഴിവാക്കണം. ഫാഷന്‍ എന്ന പേരും പറഞ്ഞ് ശരാശരി ശരീരമുള്ള ഒരു പെണ്‍കുട്ടി അവള്‍ക്ക് അണിയാന്‍ പാകത്തിലുള്ള വസ്ത്രങ്ങള്‍ അണിയണം. അല്ലാതെ ഫാഷന്‍ എന്ന പേരില്‍ ഒരു കിലോ അരി നിറയ്്ക്കാനുള്ള സഞ്ചിയില്‍ മൂന്നുകിലോ അരി നിറയ്്ക്കുന്നതുപോലെ സ്വന്തം ശരീരത്തിന്റെ അളവറിയാതെ കുത്തിനിറയ്ക്കുന്ന, വളരെ ഇറുകിപിടിച്ച വസ്ത്രങ്ങള്‍ അണിയുന്നതും നിറുത്തിയിരുന്നെങ്കില്‍. പല പീഡനങ്ങള്‍ക്കും പ്രലോഭനമാകാന്‍ ഇത്തരത്തിലുള്ള വസ്ത്രധാരണവും ഒരുകാരണമല്ലേ.
മുനിവര്യന്‍മാരുടെ തപസ്സിളക്കാന്‍ അല്‍പ്പവസ്ത്രധാരികളായ അപ്‌സരകന്യകമാര്‍ നൃത്തമാടിയിരുന്നു. അതിന്റെ വേറെയൊരുതരം അവതരണമാണ് ഇപ്പോഴത്തെ വസ്ത്രധാരണവും, പൊക്കിള്‍ പോലും കാട്ടിക്കൊണ്ടുള്ള, മറച്ചും മറയ്ക്കാതെയുമുള്ള വസ്ത്രധാരണം എന്ന പ്രദര്‍ശനം. ഇതൊക്കെ ഞങ്ങള്‍ കാണിക്കും നിങ്ങള്‍ നോക്കിയാല്‍ ആവേശം കൊണ്ടാല്‍ നിന്നെ ശിക്ഷിപ്പിക്കും എന്ന മട്ടാണിത്. അതുകൊണ്ട് പുരുഷന്മാര്‍ സൂക്ഷിക്കുക. ഇതു പറയുമ്പോള്‍ കോപിക്കുന്നത് ഇങ്ങനെ വേഷംകെട്ടി നടക്കുന്നവരല്ല. സ്ത്രീപക്ഷവാദികളായ ചില ഫെമിനിസ്റ്റുകളാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തിലുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ പാടില്ല എന്നും അത്തരം അല്‍പ്പവസ്ത്രധാരണം ഒരു പ്രലോഭനവും ഉണ്ടാക്കില്ലെന്നും ഇതൊക്കെ അര്‍ത്ഥമില്ലാത്തന്യായങ്ങളാണെന്നും അവര്‍ പറയും. അവരോട് സഹതപിക്കുകയല്ലാതെ എന്തു പറയാന്‍. സ്ത്രീകളെ 'സെക്്‌സി' എന്നു വിളിക്കുന്നതില്‍ തെറ്റില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞപ്പോള്‍ അതെത്ര ഗൗരവമായെടുത്താണ് പ്രതിഷേധവും പ്രസ്താവനയുമായി ഇക്കൂട്ടര്‍ രംഗത്തെത്തിയത്. സെക്‌സി എന്ന വാക്കിനും കാലക്രമേണ പീഡനം എന്ന വാക്കിനുവന്ന അര്‍ത്ഥവിത്യാസമുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്.വിവാഹത്തിനുമുമ്പുള്ള സ്ത്രീയുടെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് നടി ഖുശ്ബു പറഞ്ഞപ്പോള്‍ തമിഴ്‌നാട്ടില്‍ എന്തുപുകിലാണ് ഉണ്ടായത്.ഇതൊന്നും ആരും പറയാന്‍പാടില്ല. അങ്ങനെയൊക്കെ ആകാമെന്നുമാത്രം.
പ്രലോഭിതരാവുന്നതും വാസ്്തവത്തില്‍ പീഡിതരാവുന്നതും പുരുഷന്മാര്‍ തന്നെ. പൂജാരിയെന്നോ,പാതിരിയെന്നോ, ഭരണാധികാരിയെന്നോ പൊതുപ്രവര്‍ത്തകനെന്നോ ഭേദമന്യേ പീഡനത്തിന്റെ പീഠത്തില്‍ ഇരുത്തപ്പെടുന്നത് പുരുഷന്‍ മാത്രം. പുരുഷന്റെ വരുമാനത്തിന്റെ അതിര്‍വരമ്പുകള്‍ മനസ്സിലാക്കാതെ അയല്‍ക്കാരുടേയും സുഹൃത്തുക്കളുടേയും ഒപ്പത്തിനൊപ്പം പൊങ്ങച്ചം കാണിക്കാന്‍വേണ്ടി ഭര്‍ത്താവിനെ നിര്‍ബ്ബന്ധിതനാക്കി ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങി അവനെ കടക്കെണിയില്‍ ആഴ്ത്തി ആത്മഹത്യയുടെ വക്കില്‍വരെ എത്തിക്കാറുണ്ട്. ഭാര്യയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി പെടാപാടുന്ന ഇത്തരം പുരുഷന്‍മാര്‍ യഥാര്‍ത്ഥത്തില്‍ പീഡിതരല്ലേ?.ഇതും ഒരുതരത്തില്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന ഗാര്‍ഹികപീഡനം തന്നെയല്ലേ? പണവും സുഖഭോഗങ്ങളും മുറയ്ക്ക് കിട്ടിക്കൊണ്ടിരിക്കിരിക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ ആ വരവ് നിന്നുപോയാല്‍ പിന്നെ പുരുഷന്‍ വില്ലനാകുന്നു. പ്രതിക്കൂട്ടില്‍ നിറുത്തപ്പെടുന്നു.
പുരുഷപീഡനത്തിന്റെ അനുഭവങ്ങള്‍ക്ക് വിലയില്ലാതായിരിക്കുന്നു. ഭര്‍ത്താവ് അറിയാതെ പരപുരഷനെ കിടപ്പറയില്‍ വലിച്ചുകയറ്റുന്ന സ്ത്രീ. ഭര്‍ത്താവും കുട്ടികളുമുണ്ടായിട്ടും ചെറുപ്പക്കാരനായ കാമുകനോടൊപ്പം രഹസ്യവേഴ്ചകള്‍ക്കൊരുങ്ങുന്നതും, ഒടുവില്‍ വീടും സ്വന്തം ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് താത്ക്കാലിക സുഖം തേടി കാമുകനോടൊപ്പം ഒളിച്ചോടുന്ന സ്ത്രീകള്‍. അവിടെയും കുറ്റവാളി പുരുഷന്‍ മാത്രം. പരപരുഷനുമായി ബന്ധപ്പെട്ട ഭാര്യ മൂലം അപമാനിതനാകുന്ന ഭര്‍ത്താവിന്റെ ദുഃഖം പീഡനമല്ലേ. അവിടെയും സ്ത്രീകളേ ആരം കുറ്റപ്പെടുത്തുന്നില്ല അവര്‍ക്കെപ്പോഴും മാന്യതയുടെ സുരക്ഷ നല്‍കുന്നു. നാടിന്റെ ഭരണാധികാരിയെവരെ ബോംബുവെച്ച് കൊല്ലാന്‍ കഴിവുള്ള സ്ത്രീകള്‍ ഉണ്ട്. അവള്‍ ജയിലില്‍ ഗര്‍ഭിണിയായപ്പോള്‍ സ്ത്രീയെന്ന പരിഗണനയാല്‍ വേണ്ടവണ്ണം പരിപാലിക്കപ്പെടുന്നു. മറിച്ച് പുരുഷനോ? അവന് ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിനാല്‍ ദയാവായ്പുകള്‍ ഇല്ലാതെ കഴുമരംകാത്ത് ദിവസങ്ങള്‍ എണ്ണി കഴിയേണ്ടിവരുന്നു.
സ്ത്രീ പരുഷന്റെ വാമഭാഗമാണെന്നും പുരുഷനൊപ്പം സ്ത്രീകള്‍ക്കും തുല്യതവേണമെന്ന് വീമ്പുവിളമ്പിയാല്‍ മാത്രം പോരാ. ശിക്ഷാനടപടികളും തുല്യമായിരിക്കണം. അതുപോലെ സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹികപീഡനം നിരവധി നാം കേട്ടിട്ടുണ്ട്. പക്ഷേ പുരുഷന്‍ അനുഭവിക്കുന്ന ഇത്തരം പീഡനങ്ങള്‍ ആരെങ്കിലും തമാശയായിട്ടല്ലാതെ മുഖവിലയ്ക്കുപോലും എടുക്കാറുണ്ടോ?

(Adopted from other source)
Read More …

Read More …

ഗള്‍ഫ് പ്രവാസികള്‍ കഥകളിലും സിനിമകളിലും ആല്‍ബങ്ങളിലും ലേഖനങ്ങളിലും പഠനങ്ങളിലും ബുദ്ധിജീവികളുടെ നിരീക്ഷണങ്ങളിലും പരിഹാസകഥാപാത്രമായിട്ട് പതിറ്റാണ്ടുകളായി. കുടിയേറ്റത്തിന്റെ അറുപതാണ്ടിലെത്തി നില്‍ക്കുമ്പോള്‍ പോലും പ്രത്യേകിച്ച് ഒരു വികാരവും സാധാരണക്കാരായ പ്രവാസികള്‍ക്കുണ്ടെന്ന് തോന്നുന്നില്ല. സഹനവും പീഢനവും വീര്‍പ്പുമുട്ടലും നൊമ്പരവും ഒറ്റപ്പെടലും പാരപണിയലും കൊണ്ട് ജീവിതയാത്രയില്‍ അനുഭവമായി പഠിച്ച പാഠങ്ങളാണ് ഇവര്‍ക്ക് കൈമുതല്‍. സഹായിച്ചവരൊക്കെ കൈമലര്‍ത്തിയിട്ടും പഠിപ്പിച്ച് വലിയവരാക്കിയവര്‍ കുത്തിനോവിച്ചിട്ടും കൂടപ്പിറപ്പിന്റെ വേദനയില്‍ സ്വയം മറന്ന് സഹായിച്ചവര്‍ ഒറ്റപ്പെടുത്തിയിട്ടും, കെട്ടിച്ച് വിട്ടവര്‍ പരാതി പറഞ്ഞപ്പോഴും,സംഭാവനയുടെ തുകകുറഞ്ഞ് പോയതിന് നാട്ടിലെ കമ്മിറ്റി പരിഹസിച്ചതിനും സാക്ഷിയാകേണ്ടിവന്നവരാണ് പ്രവാസികള്‍. അനുഭവം കൊണ്ട് പഠിച്ച യാഥാര്‍ഥ്യങ്ങളുടെ പൊള്ളുന്ന നോവ് മനസ്സില്‍ കനല്‍പോലെ കൊണ്ടുനടക്കുന്ന പരശ്ശതം ഗള്‍ഫ് ജീവിതത്തിന് തിരിച്ച്‌പോക്കിന്റെ നോവിന് കഠിന വേദന കാണില്ല. കാരണം അവിടെയായാലും ഇവിടെയായാലും എല്ല് മുറിയെ പണിയെടുക്കണം. കൂട്ടിക്കിഴിക്കലിന് ശേഷമുള്ള മൂല്യം വെച്ച് നോക്കുമ്പോള്‍ മലയാളമണ്ണ് തന്നെയാണ് എന്ത്‌കൊണ്ടും ഗുണകരം.തിരിച്ച് പോക്കിനെ പേടിക്കുന്നവരാരാണ്? ഒരു 'നിരീക്ഷ'ണത്തിലും പെടാത്ത ചെറിയ ശതമാനമാണ് മടക്കയാത്രയെ ഭയപ്പെടുന്നതും മറ്റുള്ളവരെ ഭയപ്പെടുത്തുന്നതും. കുടുംബവും കുട്ടികളുമായി വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് പോക്ക് ഭയാനകമായ ശൂന്യത തീര്‍ക്കുന്നുണ്ടാവാം. അക്കാദമിക്ക് സര്‍ട്ടിഫിക്കറ്റോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാതെ ഉന്നതങ്ങളില്‍ 'വാക്പയറ്റ്' കൊണ്ട് കയറിപ്പറ്റിയവര്‍ക്ക് നാട്ടിലെ വ്യവസ്ഥിതിക്ക് അനുസരിച്ച് ജോലി സമ്പാദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അസോസിയേഷനിലെ ഭാരവാഹിത്വവും സംഘടനയുടെ തലപ്പത്തും കയറി ഒരു ചെറുസമൂഹത്തിന്റെ മേലാളനായി കഴിഞ്ഞവര്‍ക്ക് തിരിച്ച് പോക്ക് അസഹ്യമാവുന്നതില്‍ അത്ഭുതമില്ല. അവര്‍ എഴുതുന്ന ലേഖനങ്ങളിലും കോട്ടും ടൈയും കെട്ടി ഇരിക്കുന്ന ചാനല്‍ ചര്‍ച്ചകളിലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നില്ല.ഒരു തിരിച്ച് പോക്ക് വേണ്ടിവന്നാല്‍ മക്കളുടെ വിദ്യാഭ്യാസം, ജോലി, വീട്, വസ്ത്രം, കാറ്, ഭക്ഷണം, എന്നിങ്ങനെ പേടിപ്പെടുത്തുന്ന ഭാവികാലത്തിന്റെ വരാനിരിക്കുന്ന കറുത്ത ദിനങ്ങളെ ഓര്‍ത്ത് വേവലാതിപ്പെടുകയാണ്. നാം കേരളീയര്‍ മാത്രമാണ് തിരിച്ച്‌പോക്കിനെ ഭയക്കുന്നവര്‍. മടങ്ങേണ്ടിവന്നാല്‍ നാം എന്ത് ചെയ്യും എന്നത് മുന്‍കൂട്ടി തീരുമാനിക്കാന്‍ ആവുന്നതാണെന്നും മടങ്ങേണ്ടിവന്നാല്‍ സന്തോഷം മടങ്ങുക. അന്യദേശത്ത് ഇത്രയും കാലം സസുഖം വാഴാന്‍ അനുവദിച്ചതിനെ വന്ദിക്കുക. ഈ നാട്ടിലെ ജനങ്ങളും ഇവിടത്തെ ഭരണകര്‍ത്താക്കളും നല്‍കിയ സ്‌നേഹത്തിനും കൂറിനും നന്ദിപറയുക. പിസ്സയും ബര്‍ഗറും ഏസിയും ബെന്‍സും അമേരിക്കന്‍ സ്‌കൂളും ഇല്ലെങ്കിലും കേരളം നമ്മുടെ നടാണ്. മാതൃരാജ്യത്തിലേക്കുള്ള മടക്കത്തിനപ്പുറം സന്തോഷം മറ്റെന്തിനുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ വിദേശരാജ്യം തൊഴില്‍ തരാനുള്ള സന്‍മനസ്സുകാണിക്കണം. ഗള്‍ഫ് രാജ്യം പുറന്തള്ളിയാല്‍ പഠിപ്പിച്ചതൊക്കെ പാഴായി പോകില്ലെന്നാരുകണ്ടു. കേരളത്തില്‍ ജോലി ചെയ്യാന്‍ ഭാഷാപഠനം ആവശ്യമില്ലല്ലൊ. സ്വന്തം രാജ്യത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരും ചെറുപ്പക്കാരികളും വളരുന്നതാണ് ഗള്‍ഫ് മേഖലകളിലെ പ്രധാനപ്രശ്‌നം അവര്‍ക്ക് തൊഴില്‍ കൊടുത്തേ മതിയാവൂ. അറബ് വസന്തവും മുല്ലപ്പൂ വിപ്ലവും മുന്നിലുള്ളപ്പോള്‍ ഒരു പ്രതിഷേധസമരത്തിന് പോലും ഇവിടുത്തെ ഭരണാധികാരികള്‍ അവസരം കൊടുക്കില്ല. ന്യായമായ അവകാശങ്ങള്‍ അനുവദിച്ച് കൊടുത്തേമതിയാവൂ. ഇത്രയും കാലം തീറ്റിപ്പോറ്റിയ നാടിനോട് നന്ദിയുള്ള കുഞ്ഞാടുകളായി അവരുടെ നിയമവും നിരീക്ഷണങ്ങളും അനുസരിക്കുക.നഷ്ടപ്പെടാനുള്ളവര്‍ക്ക് വിമ്മിഷ്ടം തോന്നുക സ്വാഭാവികം. കച്ചവടം, മുതല്‍മുടക്ക്, ബാങ്ക് ബാലന്‍സ്, ഫ്ലാറ്റ്, ഓഹരി, സംഘടനയുടെ നേതാവ്, ഇതൊക്കെ നഷ്ടപ്പെടുന്നവര്‍ക്കേ വേവലാതിയുള്ളൂ. മുന്‍പ് ഗള്‍ഫിലേക്ക് വരുമ്പോള്‍ ഉമ്മറകോലായില്‍ നിന്ന് ചിന്തിച്ച് കൂട്ടിയ വേവലാതി മാത്രമേ ഇവിടുന്ന് തിരിച്ച് പോകേണ്ടിവരുമെന്ന് പറയുമ്പോള്‍ സധാരണക്കാരായ പ്രവാസിക്ക് ചിന്തിക്കാനുള്ളൂ. ഗള്‍ഫ് തിരിച്ച് പോക്കിന് വേഗതകൂട്ടിയത് നാം തന്നെയാണ്. വലിയ വലിയ മാളുകളും ഹോട്ടലുകളും, ചെറുകിട കച്ചവടക്കാരെ അപ്പാടെ വിഴുങ്ങികളയുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ടമെന്റ് സ്റ്റോറുകളും തുടങ്ങി. ക്ലിനിക്കുകള്‍ക്ക് പകരം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രികളായി. സ്വദേശികളും മറ്റു അറബ് വംശജരും ഈ തള്ളിച്ചയില്‍ അന്തംവിട്ടു. വലിയ വലിയ സ്ഥാപനങ്ങള്‍ എല്ലാം തന്നെ വിദേശ ഇന്ത്യക്കാരുടെയും മറ്റു രാജ്യക്കാരുടെതുമാത്രമാണെന്നുള്ള തിരിച്ചറിവ്. അവരുടെ മനസ്സില്‍ അലോസരം സൃഷ്ടിച്ചിട്ടുണ്ടാവാം. ജ്വല്ലറികളുടെ മാര്‍ക്കറ്റുകള്‍, പണമിടപാട് സ്ഥാപനങ്ങളുടെ നീണ്ടനിര, എല്ലാം മലയാളിയുടേത്. ഇന്ത്യക്കാരന്റേത്, പാകിസ്താനിയുടേത്. നമ്മുടെ ദേശത്ത് നമുക്കായ് എന്തുണ്ട് എന്ന തോന്നലുകള്‍ ഉടലെടുത്തിട്ടുണ്ടാവാം. ഗള്‍ഫ് കാലം കഴിഞ്ഞെന്ന് പറയുന്നതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ തലമുറയും അവര്‍ക്ക് ശേഷം കഴിഞ്ഞു. ഇങ്ങോട്ടാരും വരേണ്ട,എന്നൊക്കെ പറയുമ്പോഴും പാസ്‌പോര്‍ട്ട് കോപ്പിയും രണ്ട് ഫോട്ടോയും പാന്റിന്റെ പോക്കറ്റില്‍ കാണും. അങ്ങനെ വന്നണഞ്ഞവര്‍ മറ്റുള്ളവരോട് പറയും കഴിഞ്ഞു. ഇനി വിസ ഇല്ല. ഈ വാക്കും പ്രവൃത്തിയും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. കോഴിക്കോട്ട് നിന്നും, കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും വിമാനങ്ങള്‍ പറന്ന് കൊണ്ടിരിക്കുന്നു. അതിലെല്ലാം വിസിറ്റായും എംപ്ലോയ്‌മെന്റ് വിസയായും. പുതുതലമുറയും എത്തുന്നു. തിരിച്ച് പോക്കിന്റെ വേവലാതി നാം തന്നെ പങ്കിട്ടെടുക്കയാണല്ലൊ. ഇവിടെയുള്ള പത്രദൃശ്യ ശ്രാവ്യമാധ്യമങ്ങള്‍ എല്ലാം തന്നെ ഗള്‍ഫ് മേഖലയില്‍ തന്നെ ചുറ്റിക്കറങ്ങുകയാണ്. യുദ്ധം കൊണ്ട് ഒറ്റപ്പെട്ട് പോയ ഒരു രാജ്യത്തിലെ ജനങ്ങളെ പോലെയാണ് പ്രവാസികള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പുറം ലോകമറിയുന്നില്ല. ഗള്‍ഫ് എഡിഷനുകള്‍ തീര്‍ത്ത് ഗള്‍ഫില്‍ തന്നെ വാര്‍ത്തകള്‍ ജീര്‍ണ്ണിക്കുകയാണ്. ഗള്‍ഫ് കവി, പ്രവാസി രചന, പ്രവാസി എഴുത്തുകാരന്‍, ഗള്‍ഫ് കോളം എന്നിവകൊണ്ട് നാം നല്‍കിയത് നമുക്ക് തന്നെ നല്‍കിക്കൊണ്ട് 'സായൂജ്യ' മടയുകയാണ്. പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്കാരാണ് ഉള്ളത്. വിമാനം ചാര്‍ട്ട് ചെയ്ത് വോട്ട് നല്‍കി വിജയിപ്പിച്ചവരാണ് ഭരിക്കുന്നത്. പ്രവാസിമന്ത്രിയും വ്യോമയാനമന്ത്രിയും കേരളീയനായ 'ഭാഗ്യം' ലഭിച്ചവരാണ് നമ്മള്‍ എന്നിട്ടൊ? പുനരധിവാസവും പെന്‍ഷനും വേണമെന്നുള്ള മുറവിളിക്ക് നീണ്ടകാലയളവുണ്ട്. മാന്യമായ ടിക്കറ്റ് കൂലി അനുവദിക്കാനെങ്കിലും ഒരാളുണ്ടായെങ്കില്‍.നമുക്ക് ഫിലിം അവാര്‍ഡും മിമിക്രിയും ഓണപ്പരിപാടിയും ഡാന്‍സ് പാര്‍ട്ടിയും കണ്ടിരിക്കാം. പരാതി പറയുന്നവര്‍ പാര്‍ട്ടിക്ക് പുറത്താകുന്നകാലം.. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടോ? മന്ത്രിമാരും ഉത്തരവാദപ്പെട്ടവരും വരുന്നത്. ഞാന്‍ സൂചിപ്പിച്ച 'ചെറുശതമാന' ത്തിന്റെ കൈയില്‍ കാറില്‍ നിന്ന് കാര്‍പ്പറ്റിലേക്കിറങ്ങി. ശീതീകരിച്ച വരള്‍ച്ചയിലേക്ക് ആനയിക്കുന്നവര്‍ക്ക് പറയാന്‍ അവരുടെ പ്രശ്‌നങ്ങള്‍. പുതിയ സ്ഥലത്തിന്റെ നിലം നികത്തി തുടങ്ങാന്‍ പോകുന്ന ബിസിനസ്സിന്റെ പേപ്പര്‍ ശരിയാക്കല്‍. മക്കളുടെ അഡ്മിഷന്‍, പിന്നെ സര്‍ട്ടിഫിക്കറ്റിലേക്കുള്ള തുകയും. താലപ്പൊലിയും, ചെണ്ടമേളവും കാതടപ്പിക്കുന്ന കോലാഹലങ്ങളുമായി ഇവര്‍ മന്ത്രിമാരെ 'ചെകിടടപ്പി'ക്കുന്നു. പുരുഷാരത്തിന്റെ തള്ളിച്ചയില്‍ നേതാക്കള്‍ കാറിലേറുന്നു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമയം ചോദിക്കുന്നു. അറുപതാണ്ട് പഠിച്ചിട്ടും പഠിക്കാത്തവര്‍ നമ്മളെ ഭരിക്കുന്നു. വീണ്ടും വീണ്ടും പാഠം ചൊല്ലിക്കൊടുക്കാന്‍ പ്രവാസികള്‍ ഉടുമുണ്ട് താഴ്ത്തി ഓച്ഛാനിച്ച് നില്‍ക്കുന്നു. തിരിച്ച് പോകാന്‍ ആര്‍ക്കാണ് പേടി. മറുപടി അര്‍ഹിക്കുന്ന ചോദ്യമാണ്. വാല്‍കഷ്ണം: കഴിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഗള്‍ഫില്‍ വന്നില്ല. നമ്മളെ കണ്ടില്ല. നമ്മുടെ പരാതി കേട്ടില്ല. നന്ദിയുണ്ട് സാര്‍ അങ്ങെങ്കിലും നമ്മുടെ ശാപത്തില്‍ നിന്ന് രക്ഷപ്പപെട്ടല്ലോ. (Adopted from other source)
Read More …

Read More …

Read More …